
ചെങ്ങന്നൂർ: ആലപ്പുഴ-പത്തനംതിട്ട സഹോദയ സ്കൂൾ കലോത്സവം 17, 18 തീയതികളിൽ ചെങ്ങന്നൂർ , മുളക്കുഴ
സെൻ്റ് ഗ്രിഗോറിയോസ് സ്കൂളിൽ നടക്കും.ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും 25 സിബിഎസ്ഇ സ്കൂളുകളാണ് ആലപ്പുഴ പത്തനംതിട്ട സഹോദയയിലുള്ളത്.
ഒക്ടോബർ 10-ന് അടൂരിലെ പത്മശ്രീ സെൻട്രൽ സ്കൂളിൽ സ്റ്റേജിതര മത്സരങ്ങൾ നടന്നിരുന്നു.
രണ്ട് ദിവസങ്ങളിലായി 2000-ത്തിലധികം വിദ്യാർഥികൾ സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.8 സ്റ്റേജുകളിലായി രാവിലെ 9 മുതൽ രാത്രി 9 വരെ 128 ഇനങ്ങളാണ് അരങ്ങേറുക.ഭക്ഷണമുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
സമാപന സമ്മേളനവും സമ്മാന വിതരണവും 18ന് വൈകിട്ട് അഞ്ചിന് നടക്കും. ബേബി അമേയ('പാറുക്കുട്ടി'-ഉപ്പും മുളകും) വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ആലപ്പുഴ-പത്തനംതിട്ട സഹോദയ പ്രസിഡൻ്റ്
വി സുനിൽകുമാർ, സെക്രട്ടറി ജയകുമാർ ബി, വൈസ് പ്രസിഡൻ്റ് മോജി കെ സക്കറിയ, സെൻ്റ് ഗ്രിഗോറിയസ് സ്കൂൾ മാനേജർ ജെ എബ്രഹാം, പ്രിൻസിപ്പൽ ആനി സൂസൻ ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ രവിശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.











